Monday 25 February 2013

വിശ്വ നായകാ


വിശ്വ നായകാ സ്നേഹഗായകാ
 ഞങ്ങളെ കാത്തരുളണേ
അക്ഷയജ്യോതിസ്സാണ്  നീ,ഞങ്ങള്‍-
ക്കക്ഷര ഭാഗ്യമേകണേ. 

 വിശ്വ നായകാ...... 

അജ്ഞതതന്‍  തമസ്സില്‍ നിത്യമാം
തൂവെളിച്ചം നീ നല്‍കണേ
മര്‍ത്ത്യരെ സ്നേഹിച്ചീടുവാന്‍,
നന്മ ചെയ്യുവാന്‍ വരമേകണേ. 

 വിശ്വ നായകാ....


ദു:ഖ  പാതയില്‍ സാന്ത്വനമേകി
ഞങ്ങളെ നയിച്ചീടണേ
ശത്രുവിന്‍   കണ്ണീരൊപ്പുവാന്‍,
സഹായിക്കുവാന്‍ മനസ്സേകണേ 

 വിശ്വ നായകാ......

10 comments:

  1. പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ...

    ReplyDelete
  2. ശത്രുവിന്‍റെ കണ്ണീരോപ്പാനും
    പ്രാര്‍ഥിക്കാനും അപൂര്‍വ്വം
    ജന്മങ്ങല്‍ക്കെ കഴിയു ... ആശംസകള്‍ ...

    ReplyDelete
  3. പുതിയ ബ്ലോഗിന് ആശംസകള്‍

    ReplyDelete
  4. ഭക്തി നിര്‍ഭരം

    ReplyDelete
    Replies
    1. അതും വേണമല്ലൊ.വന്നതിൽ നന്ദി.

      Delete