Tuesday 5 March 2013

യദുകുല ദേവന്‍



യദുകുല ദേവന്‍ വരും ധന്യ നിമിഷം
കാതരയായിവള്‍ കാത്തിരിക്കുന്നു
വഴിതെറ്റിയെങ്കിലും വരുമവനിതിലെ
ഒരു നോക്ക് കാണാതെ പോകുവതെവിടെ ...?!

                                             യദുകുല ദേവന്‍

മയില്‍‌പ്പീലി ചൂടുമാ മഞ്ജുള രൂപമെന്‍
മനതാരില്‍ നിത്യം നിറഞ്ഞിടുമ്പോള്‍
കായാമ്പു വര്‍ണന്റെ ആയതമിഴികള്‍
പാവമാമിവളില്‍ കരുണ പെയ്യും.

                                             യദുകുല ദേവന്‍

പീതാംബരധാരി തന്നധരത്തിലെ
പൊന്നോടക്കുഴലായ് ഞാന്‍  മാറിടുമ്പോള്‍
നീരദ സുന്ദര സുസ്മേരനിവളുടെ
ജീവിത സൗഭാഗ്യമായ് വിളങ്ങും.

                                              യദുകുല ദേവന്‍
                                          

24 comments:

  1. എല്ലാ നല്ല്ല ഈണമുള്ളവയാണല്ലൊ

    ReplyDelete
  2. Replies
    1. എന്താ ചന്തു ഭായ് തിരക്കിലാണോ...?എന്നാലും വന്നുവല്ലൊ.നന്ദി

      Delete
  3. സിനിമാഗാനമായിട്ടാണൊ എഴുതിയത്..?
    എനിക്കങ്ങനെ തോന്നി...!
    നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. അങ്ങനൊന്നും കരുതിയില്ല. മനസ്സിൽ വന്ന വാക്കുകൾ ചേർത്തുവച്ചു....ആശംസകൾക്കു നന്ദി

      Delete
  4. കൊള്ളാം നന്നായിരിക്കുന്നു

    ReplyDelete
  5. vannu vaayichirunnu. comment ezhuthiyilla enneyulloo.
    Tune cheitu kelkkan valare nallathaavum ithu

    ReplyDelete
    Replies
    1. nandi mukil. tune.....ath verum mohamaayi thanne ennil avaseshikkunnu.

      Delete
  6. ഇതെല്ലം ശരിക്കും പാടി കേള്‍ക്കേണ്ടവ
    തന്നെ ആണ്.

    ഈണം ഉണ്ടായാല്‍ ആവും ഇതിന്റെ ഭംഗി
    ആസ്വദിക്കാന്‍ ആവുക

    ReplyDelete
  7. ഈണമിടാവുന്ന വരികള്‍.. ആശംസകള്‍..

    ReplyDelete
  8. കൊള്ളാം ചേച്ചി നന്നായിട്ടുണ്ട്.. ക്വയര്‍ പാടുന്ന ആരേലും ഉണ്ടായിരുന്നേല്‍ ഈണം ഇട്ടേനെ ..

    ReplyDelete
  9. നന്നായി..
    പാട്ടെഴുത്തിലേക്കും കടന്നോ?

    ReplyDelete
    Replies
    1. paattinu mathramaayi oru blog und kandirunnille? vayalppookkal

      http://leelachandran.blogspot.in/
      pls visit.

      Delete
  10. നന്നായിട്ടുണ്ട് .ആശംസകള്‍ ....

    ReplyDelete
  11. ഗാനരചനാ രംഗത്തേക്ക്ഇറങ്ങുവാൻ എന്തുകൊണ്ടും അർഹതയുണ്ട് ടീച്ചർക്ക്... നല്ല വരികൾ...

    ReplyDelete
  12. മയില്‍‌പ്പീലി ചൂടുമാ മഞ്ജുള രൂപമെന്‍ ഈ കുഞ്ഞു മയില്‍‌പീലി അല്ലല്ലോ :) ഗാനം കൊള്ളാം കേട്ടോ

    ReplyDelete